അമേരിക്കയിലെ ഒരു ആഡംബര കടയിൽ നിന്ന് നിരവധി സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഇന്ത്യൻ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സന്ദർശക വീസയിലെത്തിയ യുവതിയെയാണ് പൊലീസ് പിടികൂടിയത്. ......
ചേലക്കര: വീട്ടിലേക്കുള്ള വഴിയിൽ മാലിന്യം തള്ളിയതിനെച്ചൊല്ലിയുണ്ടായ കുടുംബ വഴക്ക് ഇരട്ട സഹോദരന്മാരായ പോലീസ് സബ് ഇൻസ്പെക്ടർമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ചേലക്കോട് കാട്ടിൽ വീട്ടിൽ നിന്നുള്ള പ്രദീപ് കുമാറും ദിലീപ് കുമാറുമാണ് തിങ്കളാഴ്ച പുലർച്ചെ ഏറ്റുമുട്ടിയത്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനായി 'മിഷൻ 100' എന്ന പേരിൽ പുതിയ പ്രചാരണ തന്ത്രം ആവിഷ്കരിച്ച് ബി.ജെ.പി. സംസ്ഥാനത്തെ 100 ഗ്രാമപഞ്ചായത്തുകളിലും 10 നഗരസഭകളിലും 2 കോർപ്പറേഷനുകളിലും ഭരണം പിടിക്കുക എന്നതാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ......
ന്യൂഡൽഹി: നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്, 1985 (NDPS Act) സെക്ഷൻ 32B, കുറഞ്ഞ ശിക്ഷാ കാലാവധിയിൽ കൂടുതൽ ശിക്ഷ നൽകാനുള്ള വിചാരണ കോടതിയുടെ അധികാരത്തെ ഒരു തരത്തിലും പരിമിതപ്പെടുത്തുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഏറ്റവും കുറഞ്ഞ ശിക്ഷയായ പത്ത് വർഷത്തിൽ കൂടുതൽ ശിക്ഷ നൽകുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളെക്കുറിച്ച് സെക്ഷൻ 32B പ്രതിപാദിക്കുന്നുണ്ടെങ്കിലും, ഇത് വിചാരണ കോടതിയുടെ വിവേചനാധികാരത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തുന്നില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. ......
കൊച്ചി: കേരളം മതാധിപത്യത്തിലാണെന്നും മതപണ്ഡിതർ ഭരണത്തിൽ അനാവശ്യമായി ഇടപെടുകയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. യോഗം സാരഥ്യത്തിൽ 30 വർഷം പൂർത്തിയാക്കിയതിനോട് അനുബന്ധിച്ച് കൊച്ചി യൂണിയൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെറിഞ്ഞാലും സാമൂഹ്യനീതിക്കായി താൻ പറയാനുള്ളത് പറയും," വെള്ളാപ്പള്ളി വ്യക്തമാക്കി. ......
തിരുവനന്തപുരം:കേരള സർവകലാശാലയിൽ സർക്കാരും ഗവർണറും തമ്മിൽ നിലനിന്നിരുന്ന തർക്കം അനുരഞ്ജനത്തിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഇത്. ......
ചെന്നൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരു "സൂപ്പർ പോലീസ്" അല്ലെന്നും, നിയമം അനുശാസിക്കുന്ന രീതിയിൽ മാത്രമേ അന്വേഷണം ആരംഭിക്കാൻ കഴിയൂ എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.എസ്. ......
Thiruvananthapuram: A special 90-day mediation drive titled "Mediation for the Nation" has been launched in Kerala under the joint initiative of the Supreme Court’s Mediation and Conciliation Project Committee (MCPC) and the National Legal Services Authority (NALSA). The drive aims to ensure faster resolution of cases and reduce the backlog in courts.
The Kerala State Mediation and Conciliation Centre is implementing the campaign in the state. ......
തിരുവനന്തപുരം: കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് സുപ്രീം കോടതിയുടെ മധ്യസ്ഥതാ, അനുരഞ്ജന പ്രോജക്ട് കമ്മിറ്റിയുടെ (MCPC) യും ദേശീയ നിയമ സേവന അതോറിറ്റിയുടെയും (NALSA) ആഭിമുഖ്യത്തിൽ കേരളത്തിൽ "മീഡിയേഷൻ ഫോർ ദി നേഷൻ” എന്ന പേരിൽ 90 ദിവസത്തെ പ്രത്യേക മധ്യസ്ഥതാ ഡ്രൈവ് ആരംഭിച്ചു.
കേരള സ്റ്റേറ്റ് മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സെന്ററാണ് ഈ കാമ്പയിൻ സംസ്ഥാനത്ത് നടപ്പാക്കുന്നത്. ദാമ്പത്യ തർക്കങ്ങൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ഗാർഹിക പീഡന കേസുകൾ, ചെക്ക് മടങ്ങിയ കേസുകൾ, വാണിജ്യ തർക്കങ്ങൾ, ഉപഭോക്തൃ തർക്കങ്ങൾ, കടം തിരിച്ചുപിടിക്കൽ കേസുകൾ, മറ്റ് ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, സിവിൽ കേസുകൾ എന്നിവയാണ് ഈ ഡ്രൈവിലൂടെ മധ്യസ്ഥതയ്ക്ക് പരിഗണിക്കുന്നത്.
മധ്യസ്ഥതയ്ക്ക് അനുയോജ്യമായ കേസുകളുടെ പട്ടിക ജൂലൈ 30-നകം അഭിഭാഷകർക്കും കക്ഷികൾക്കും സമർപ്പിക്കാവുന്നതാണ്. ......
ജറുസലേം : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഭക്ഷ്യവിഷബാധ. അതോടെ അദ്ദേഹത്തിന് മൂന്നുദിവസത്തെ വിശ്രമമാണ് ഡോക്ടര്മാര് നിര്ദ്ദേശിച്ചിരിക്കുന്നത്. ......